കണ്ണൂരില്‍ ഹോട്ടലുകളിലും ജ്യൂസ് കടകളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന, നിരവധി പഴകിയ ഭക്ഷണം പിടികൂടി
28/04/18
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും കണ്ണൂര്‍ കോര്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ പഴകിയ ഭക്ഷണം പിടികൂടി. മുനീശ്വരന്‍ കോവിലിനടുത്തെ ഹോട്ടല്‍ കൈപ്പുണ്യം, താളിക്കാവിനടുത്തെ ശ്രീ വൈഷ്ണവ് ഹോട്ടൽ, കവിതാ തീയറ്ററിന് സമീപത്തെ കിസ്മത്ത്, സ്നാക്ക് കോര്‍ണര്‍, ഗൗരി ശങ്കര്‍, എംആര്‍എ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കാനിടയുള്ള തരത്തില്‍ പലതവണ ഉപയോഗിച്ച ശേഷമുള്ള ഓയിലും ഹോട്ടലുകളില്‍ നിന്ന് കണ്ടെത്തി. കൈപ്പുണ്യത്തില്‍ നിന്നും ബിരിയാണി, പാകം ചെയ്ത കൂന്തല്‍, ചിക്കന്‍ എന്നിവയാണ് പിടിച്ചത്. കിസ്മത്ത് ഹോട്ടലില്‍ നിന്നും പൊരിച്ച അയക്കൂറ, മീന്‍കറി, ബീഫ്, ചിക്കന്‍ എന്നിവ പിടിച്ചു. സ്നാക്ക് കോര്‍ണ്ണറില്‍ നിന്നും ജ്യൂസ്, ദിവസങ്ങളോളം പഴക്കമുള്ള കാരറ്റ്, പാല് എന്നിവയും കണ്ടെത്തി. ഗൗരി ശങ്കര്‍, കിസ്മത്ത് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ആരോഗ്യത്തിന് ഏറെ ഹാനീകരമായ പഴകിയ പാചക എണ്ണ കണ്ടെത്തിയത്. ഒരിക്കല്‍ ഉപയോഗിച്ച ശേഷം കളയാതെ സൂക്ഷിക്കുന്ന എണ്ണ പലതവണ ഉപയോഗിക്കുന്നതായാണ് സംശയിക്കുന്നത്. ഇത് മാരക രോഗങ്ങള്‍ക്കാണ് ഇടയാക്കുക. കോര്പറേഷന് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി. ഇന്ദിര, സ്റ്റാന്റിംഗ് കമ്മറ്റിഅംഗങ്ങളായ അനില്‍കുമാര്‍, ഷഹീദ, പ്രമോദ്, റഷീദ മഹല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.എസ് കൃഷ്ണന്, സി. ഹംസ, എന്‍.വി സജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി കര്‍ശന പരിശോധന എല്ലാ ഹോട്ടലുകളിലും തുടരുമെന്ന് കോര്പറേഷന് സെക്രട്ടറി പി.രാധാകൃഷ്ണന് പറഞ്ഞു. പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും തെറ്റ് ആവര്‍ത്തിച്ചാല്‍ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി. ഇന്ദിരയും പറഞ്ഞു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.