ദേശീയപാത സർവേ നാട്ടുകാര് തടഞ്ഞു:പുതിയതെരു കോട്ടകുന്നില് സംഘര്ഷംദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ടാണ് പുതിയതെരു കാട്ടാമ്പള്ളി കോട്ടകുന്നില് സംഘര്ഷം ഉണ്ടായത്.സർവേ  നടപടികള്ക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുക്കാര് തടഞ്ഞു.ഇതോടെ പോലീസ് സ്ഥലത്തെത്തി.സംഘടിച്ചെത്തിയ നാട്ടുകാര് ചെറുത്തു നിന്നതോടെ പ്രശ്നം രൂക്ഷമായി.ഇതിനിടെ സർവേ  ഉപകരണങ്ങള് സമരക്കാര് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.തുടര്ന്ന് പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.ദേശീയപാത സര്വേക്കെത്തിയ ഉദ്യോഗസ്ഥരെ കോട്ടകുന്നില് നേരത്തെയും തടഞ്ഞിരുന്നു.നിലവില് ഉണ്ടായിരുന്ന അലൈന്മെന്റ് മാറ്റി പുതിയ അലൈന്മെന്റ് പ്രകാരം സര്വേ നടത്തുന്നതിനെയാണ് നാട്ടുക്കാര് എതിര്ക്കുന്നത്.ചില വ്യക്തികള്ക്ക് വേണ്ടി പഴയ അലൈന്മെന്റ് മാറ്റിയെന്നും സമരക്കാര് ആരോപിക്കുന്നു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
No comments

Powered by Blogger.