കാമുകനെ വെട്ടി നുറുക്കി സൂട്ട് കേഴ്സിലാക്കിയ കേസിൽ ഒളിവിൽ പോയ ഡോ ഓമനയെ 17 വർഷമായിട്ടും ഇന്റർപോളിനും കണ്ടെത്താനായില്ലകാമുകനെ വെട്ടി നുറുക്കി സൂട്ട് കേഴ്സിലാക്കിയ കേസിൽ ഒളിവിൽ പോയ ഡോ ഓമനയെ 17 വർഷമായിട്ടും ഇന്റർപോളിനും കണ്ടെത്താനായില്ല.

പയ്യന്നൂർ:പയ്യന്നൂരിൽ നേത്രരോഗ വിദഗ്ധയായി പ്രാക്ടീസ് ചെയ്യുന്നതിനിടെ കാമുകനും പയ്യന്നൂരിലെ പ്രമുഖ സിവിൽ എഞ്ചിനിയറും കരാറുകാരനുമായ അന്നൂരിലെ പി.മുരളീധരനെ (47) കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ ഉല്ലാസയാത്രക്കായി ഊട്ടിയിൽ കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം തള്ളിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷംകണ്ടെത്താനാകാതെ തമിഴ്നാട് ക്രൈം ബ്രാഞ്ച് സംഘവും അന്തർദേശിയ കുറ്റവാളികളെ കണ്ടെത്തേണ്ട ഇന്റർപോളും 17 വർഷം കഴിഞ്ഞിട്ടും പിടികൂടാനാകാതെ കേസന്വേഷണം വഴിമുട്ടി.2001 ജനുവരി 21നാണ് ഇവര് ജാമ്യത്തിലിറങ്ങി മുങ്ങിയത്.ഇതിന് ശേഷം തമിഴ്നാട് പോലീസും ഇന്റര്പോളും അന്വേഷണം നടത്തുകയും ക്രിമിനല് ഇന്റലിജന്സ് ഗസറ്റിലടക്കം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തു പയ്യന്നൂർ കരുവാച്ചേരി സ്വദേശിയായ ഡോ.ഓമന ഇപ്പോഴും ഇന്റർപോളിന്റെ പരിധിക്ക് പുറത്താണ്.
1996 ജൂലൈ 11 നാണ് കാമുകനും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനെ (45) ഊട്ടിയിലെ ലോഡ്ജില് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.ആദ്യം ഊട്ടി റെയില്വേ സ്റ്റേഷന്റെ വിശ്രമമുറിയില് വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജില് മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. തുടര്ന്ന് മൃതശരീരം വെട്ടി നുറുക്കിനിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്കേസിലാക്കുകയായിരുന്നു.ലോഡ് ചോരക്കറ കഴുകിക്കളയുകയും ചെയ്തിരുന്നു.ഇതിന് ശേഷം സ്യൂട്ട്കേസിലാക്കിയ മൃതദേഹം ടാക്സി കാറില് കൊടൈക്കനാലിലെ വനത്തില് ഉപേക്ഷിക്കാന് കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്.കാറിന്റെ ഡിക്കിയിലെ സ്യൂട്ട്കേസില് വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്സി ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഡോഓമനയെ തടഞ്ഞു വച്ച് തമിഴ്നാട് പോലീസിനെ ഏല്പിക്കുന്നത്.
കൊലപാതകം നടക്കുമ്പോള് ഡോ. ഓമനയ്ക്ക് 43 വയസുണ്ടായിരുന്നു.വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരന് എന്ന കരാറുകാരനുമായി സൗഹൃദത്തിലാകുന്നത്.. എന്നാൽ ഒരു ഘട്ടത്തിൽ മുരളീധരൻ അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയതെന്നാണ് ഓമന പോലീസിന് നല്കിയ മൊഴി. 1998 ജൂണ് 15 നാണ് ഈ കേസില് കുറ്റപത്രം സമര്പ്പിച്ചത്.ജാമ്യത്തിലിറങ്ങിയ ശേഷം 17 വര്ഷമായി ഒളിവില് കഴിയുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്നാട് പോലീസിനു കണ്ടെത്താനായില്ല.
കൊലപാതകത്തിന് മുമ്പ് ഡോ. ഓമന മലേഷ്യയില് ജോലി ചെയ്തിരുന്നതിനാല് ഇന്റര്പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റര്പോള് രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പോലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോര്ണര് നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു.
മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില് ഓമന ഒളിവില് കഴിഞ്ഞിരുന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ചെല്സ്റ്റിന് മേബല്, മുംതാസ്, ഹേമ, റോസ്മേരി, സുലേഖ, താജ്, ആമിന ബിന്, അബ്ദുള്ള സാറ ഷക്കീല,എന്നിങ്ങനെയുള്ള പേരുകളും ഇവര് ഒളിവില് കഴിയുമ്പോള് സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്.
അതിനിടയിലാണ് ഒളിവില് കഴിയുന്ന ഓമന കെട്ടിടത്തിന് മുകളില്നിന്നും വീണു മരിച്ചതെന്ന വിവരം പുറത്തുവന്നത്തുടർന്ന് മലേഷ്യന് ഹൈക്കമാന്റ് പത്രങ്ങളില് പരസ്യം ചെയ്തത്.ഇതേ തുടര്ന്നുള്ള വിശദമായ അന്വേഷണത്തില് മരിച്ചത് ഓമനയല്ല എന്ന് വ്യക്തമായി. പയ്യന്നൂരിൽ നിന്നും അടുത്ത ബന്ധുക്കൾ തളിപ്പറമ്പ് ഡി.വൈ.എസ്.പി.മുഖാന്തിരം മലേഷ്യയിൽ എത്തിയിരുന്നു മരിച്ചത് ഡോ ഓമനയല്ലെന്ന് സ്ഥിതികരിച്ച് തിരിച്ച് വരികയായിരുന്നു പ്ലാസ്റ്റിക് സർജറി നടത്തി പയ്യന്നൂരിന് സമീപത്തെ മലേഷ്യയിലെ വ്യവസായി യുടെ സഹായത്തോടെ അവിടെ ഒളിവിൽ കഴിയുന്നുണ്ടെന്ന് സൂചന ലഭിച്ച തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം മാസങ്ങൾക്ക് മുമ്പ് പയ്യന്നൂരിൽ എത്തി അന്വേഷണം നടത്തി തിരിച്ചു പോയെങ്കിലും ഡോ ഓമന ഇപ്പോഴും അന്വേഷണ സംഘത്തിന്റെ പരിധിക്ക് പുറത്താണ്.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.