കഞ്ചാവ് മാഫിയാ സംഘത്തെ നിലക്ക് നിർത്താൻ പോലീസ് തയ്യാറാവണം: എസ്.ഡി.പി.ഐകണ്ണൂർ:തിലാനൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകരെ മർദ്ധിക്കുകയും പാർട്ടി ഓഫീസ് തകർക്കുകയും ചെയ്‌ത സി.പി.എം കഞ്ചാവ് മാഫിയാ സംഘത്തെ പോലീസ് നിലക്ക് നിർത്താൻ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ കണ്ണൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി മാഫിയാ സംഘത്തെ കൂട്ടുപിടിച്ചു നിരന്തരമായി എസ്.ഡി.പി.ഐ പ്രവർത്തകരെ മർദ്ദിക്കുകയും പ്രവർത്തന സ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന നിലപാട് തിരുത്താൻ സി.പി.എം തയ്യാറാവണം. ഇല്ലാത്ത പക്ഷം   ജനകീയമായി നേരിടുന്നതടക്കമുള്ള സമരവുമായി എസ്.ഡി.പി.ഐ മുന്നോട്ടു പോകും. കണ്ണൂർ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ മൗലവി, മണ്ഡലം സെക്രട്ടറി ഇഖ്ബാൽ പി കെ എന്നിവർ സംസാരിച്ചു.
സിപിഎം തകർത്ത ഓഫീസും, പരിക്കേറ്റ പ്രവർത്തകരുടെ വീടും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ബഷീർ പുന്നാട്, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, കമ്മിറ്റി അംഗം സജീർ കീച്ചേരി, പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ നൗഫൽ, സെക്രട്ടറി നസീർ സി എം, അഫ്സർ, മൻസൂർ തങ്ങൾ എന്നിവർ സന്ദർശിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.