സോഷ്യല്‍ മീഡിയ : ഹര്‍ത്താലിനുള്ള ആഹ്വാനം പ്രോക്‌സി സെര്‍വര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയ : ഹര്‍ത്താലിനുള്ള ആഹ്വാനം പ്രോക്‌സി സെര്‍വര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. കേന്ദ്ര സൈബര്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഇതു കണ്ടെത്തിയത്. സംഭവത്തില്‍ കേന്ദ്ര സൈബര്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ ഇതോടെ ഗൂഢാലോചന സംശയം ബലപ്പെടുകയാണ്. യഥാര്‍ത്ഥ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് (ഐപി) മറച്ച് വച്ച് സന്ദേശങ്ങള്‍ അയ്ക്കുന്ന കംപ്യൂട്ടര്‍, സ്മാര്‍ട് ഫോണ്‍ ഇവ തിരിച്ചറിയാതിരിക്കുന്നിതിനു വേണ്ടിയാണ് സാധാരണ ഗതിയില്‍ പ്രോക്‌സി സെര്‍വറുകള്‍ ഉപയോഗിക്കുക. കത്വ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ ആസൂത്രതമായ നീക്കമുണ്ടെന്ന് സംശയമാണ് പ്രോക്‌സി സെര്‍വറുകളുടെ ഉപയോഗം വഴി ബലപ്പെടുന്നത്. സംഭവത്തില്‍ സാധാരണ ഹര്‍ത്താലുകളില്‍ വ്യത്യസ്തമായി ‘ജനകീയ ഹര്‍ത്താല്‍’ എന്ന രീതിയിലായിരുന്നു പ്രചാരണം. മത സമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പരമാര്‍ശങ്ങളും ഹര്‍ത്താലുമായി ബന്ധപ്പെട്ട സന്ദേശങ്ങളിലുണ്ടായിരുന്നു. രാജ്യം മുഴുവന്‍ കത്വ സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു. പക്ഷേ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ നടത്തിയത്. ഈ ‘ജനകീയ ഹര്‍ത്താലില്‍’ സഹകരിക്കാന്‍ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതിനുള്ള സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.