ഹർത്താൽ: സ്വകാര്യ ബസുകൾ ഓടുംകണ്ണൂർ ∙ ദലിത് സംഘടനകൾ നാളെ നടത്തുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാ ബസ് ഓപറേറ്റേഴ്സ് കോ–ഓർഡിനേഷൻ കമ്മിറ്റി. അടിക്കടിയുണ്ടാകുന്ന പണിമുടക്കും ഹർത്താലും സ്വകാര്യ ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോ–ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.വി.വത്സലൻ അധ്യക്ഷനായി. രാജ്കുമാർ കരുവാരത്ത്, കെ.ഗംഗാധരൻ, കെ.വിജയൻ, പി.പി.മോഹനൻ, കൊട്ടോടി വിശ്വനാഥൻ, എം.രാഘവൻ, കെ.പ്രേമാനന്ദൻ, സി.പി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.