സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജിയില്‍ സൗജന്യ പരിശീലനംകണ്ണൂര്‍: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) പാപ്പിനിശ്ശേരിയും മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ ബ്രിട്ട്‌കോ ആന്റ് ബ്രിഡ്‌കോയും സംയുക്തമായി ഈ വര്‍ഷം പ്ലസ്ടു പരീക്ഷയെഴുതിയ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയില്‍ സൗജന്യ പരിശീലനം നല്‍കുന്നു.     ബ്രിട്ട്‌കോ ആന്റ് ബ്രിഡ്‌കോ ആരംഭിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി ഫൗണ്ടേഷന്‍ പ്രോഗ്രാമിലൂടെ കേരളത്തിലെ പ്ലസുടുവിന് പഠിക്കുന്ന 1500 വിദ്യാര്‍ത്ഥികള്‍ക്ക് സന്നദ്ധ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി കോഴ്‌സ് നല്‍കും. കണ്ണൂര്‍, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, വടകര, കോഴിക്കോട്, കോട്ടക്കല്‍, മഞ്ചേരി, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, കൊല്ലം എന്നിവയാണ് സെന്ററുകള്‍.     കണ്ണൂര്‍ ജില്ലയില്‍ പ്ലസ്ടു പരീക്ഷ എഴുതിയ എസ്.എസ്.എല്‍.സിക്ക് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബ്രിട്ട്‌കോ ആന്റ് ബ്രിഡ്‌കോയുടെ അഫിലിയേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ടായ തെക്കിബസാറിലെ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയിലായിരിര്കകും പരീശീലനം. പയ്യന്നൂര്‍ പ്രദേശത്തുള്ളവര്‍ക്ക് ഡനാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അപേക്ഷ നല്‍കാം. രജിസ്‌ട്രേഷനായി പേര്, സ്ഥലം, പഠിക്കുന്ന സ്ഥാപനം എന്നിവ 9562666555 എന്ന നമ്പറിലേക്ക് വാട്‌സാപ്പ്, എസ്.എം.എസ് അയക്കാം. ഡിഗ്രികഴിഞ്ഞ ജോലി അന്വേഷിക്കുന്ന യുവാക്കള്‍ക്ക് പ്രത്യേക പദ്ധതികളും ലഭ്യമാണെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ കിനാനൂര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.പത്മനാഭന്‍, പി.പി. അബൂബക്കര്‍, നജീബ്.പി, പ്രദീപ് എ.വി എന്നിവരും പങ്കെടുത്തു


കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.