ഫുഡ്&ഫാഷൻ ഫെസ്റ്റ്: കണ്ണൂർ നഫിസ് കിച്ചണിന്റെ ആഭിമുഖ്യത്തിൽ 2018 ഏപ്രിൽ 3 ന് കണ്ണൂർ ചേമ്പർ ഓഫ് കൊമേർസ് ഹാളിൽ




കണ്ണൂർ: നഫിസ് കിച്ചണിന്റെ ആഭിമുഖ്യത്തിൽ 2018 ഏപ്രിൽ 3 ന് കണ്ണൂർ ചേമ്പർ ഓഫ് കൊമേർസ് ഹാളിൽ വെച്ച് ഫുഡ് ആന്റ് ഫാഷൻ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു. വിവിധ മേഖലകളിലുള്ള വനിതകളുടെ വാട്സപ്പ് ഗ്രൂപ്പായ നഫീസ് കിച്ചൺ ഗ്രൂപ്പ് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതും ഫെസ്റ്റിൽ നടക്കുന്ന പാചക മൽസരത്തിന് വിധികർത്താവായും വരുന്നത് ഏഷ്യനെറ്റ് ഫെയിം തസ്നീം അസീസ് ആണ്. രാവിലെ 11 മണി മുതൽ 6 മണി വരെയാണ് ഫെസ്റ്റ് നടക്കകയെന്ന് കൺവീനർ മിസ്റിയ ആഷിഖ് അറിയിച്ചു



കണ്ണൂർ  ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.