ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം...ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം...

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അവാര്‍ഡുകള്‍ നിര്‍ണയിച്ചത് ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറി.  മികച്ച കഥേതര വിഭാഗം ചിത്രം വാട്ടര്‍ ബേബി. മികച്ച അഡൈ്വന്‍ഞ്ചര്‍ ചിത്രം ലഡാക് ചലേ റിക്ഷാവാലേ, മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രം ഐ ആം ബോണി. മലയാളം സിനിമയായ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. മികച്ച സഹനടനുള്ള പുരസ്‌ക്കാരം ഫഹദ് ഫാസിലിന് ലഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഫഹദിനെ മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിച്ചത്. പ്രത്യേക പരാമര്‍ശം മറാഠി ചിത്രം മോര്‍ഖ്യയ്ക്കും ഒറിയ ചിത്രം ഹലോ ആര്‍സിയ്ക്കുമാണ്. മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി), മികച്ച നിരൂപകന്‍: ഗിരിധര്‍. ...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.