വ്യാജ ഹര്‍ത്താല്‍: തടവുകാരെ കണ്ണൂരിലേക്ക് മാറ്റിത്തുടങ്ങി

വ്യാജ ഹര്‍ത്താല്‍: തടവുകാരെ കണ്ണൂരിലേക്ക് മാറ്റിത്തുടങ്ങി

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജയിലുകളില്‍ അധികമുള്ള തടവുകാരെ കണ്ണൂരിലേക്ക് മാറ്റിത്തുടങ്ങി. വാട്‌സ് ആപ്പ് ഹര്‍ത്താലിനെത്തുടര്‍ന്ന് ഈ ജില്ല...

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജയിലുകളില്‍ അധികമുള്ള തടവുകാരെ കണ്ണൂരിലേക്ക് മാറ്റിത്തുടങ്ങി. വാട്‌സ് ആപ്പ് ഹര്‍ത്താലിനെത്തുടര്‍ന്ന് ഈ ജില്ലകളിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലേറെ തടവുകാര്‍ എത്തിയിരുന്നു. ഹര്‍ത്താലിനുശേഷം ഓരോ ജയിലിലും ആദ്യദിവസംതന്നെ ഇരുപതിലേറെ തടവുകാര്‍ എത്തിയതായാണ് കണക്ക്. അറസ്റ്റ് തുടരുന്നതിനാല്‍ തടവുകാരെ ഒരുതരത്തിലും ജയിലുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ബുധനാഴ്ചമുതല്‍ അറസ്റ്റിലായവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അയയ്ക്കുന്നത്. സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്നുള്ള വിചാരണത്തടവുകാരെ പാര്‍പ്പിച്ച സബ് ജയിലിലാണുള്ളത്. ജയിലുകളിലെ അധിക തടവുകാരില്‍ കുറച്ചുപേരെ വ്യാഴാഴ്ച കണ്ണൂരിലേക്ക് മാറ്റിയിട്ടുണ്ട്. പിടിയിലാകുന്നവരെ കണ്ണൂരിലേക്ക് മാറ്റുന്നത് പോലീസുകാര്‍ക്ക് വലിയ പ്രയാസമായിട്ടുണ്ട്. ഒരു തടവുകാരനായാലും ജയിലിലേക്കെത്തിക്കാന്‍ രണ്ടു പോലീസുകാര്‍ പോകണം. ഹര്‍ത്താലിനു പുറമെ മറ്റു കേസുകളില്‍ പിടിയിലാകുന്നവരെയും കണ്ണൂരിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വെള്ളിയാഴ്ച അറസ്റ്റിലായവര്‍ വളരെ കുറവാണ്. പിടിയിലായവരെക്കാള്‍ കേസിലുള്‍പ്പെട്ട നിരവധിപേര്‍ പുറത്താണുള്ളത്. പ്രതികളെ പിടികൂടുമ്പോഴുണ്ടാകുന്ന പതിവ് നടപടിക്കുപുറമെ കണ്ണൂരിലേക്ക് കൊണ്ടുപോകേണ്ട പ്രയാസംകൂടി കണക്കിലെടുത്ത് പോലീസ് അറസ്റ്റ് കുറച്ചിട്ടുണ്ടെന്നാണ് സൂചന

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.