ആറളം പഞ്ചായത്തിലെ പരിപ്പ് തോട് പൈപ്പ് കള്‍വര്‍ട്ട് തകര്‍ന്നു: അപകട ഭീതിയില്‍ നാട്ടുകാര്‍ഇരിട്ടി: ആറളം പഞ്ചായത്തിലെ  പുതിയങ്ങാടി വിയ്റ്റനാം റോഡില്‍ പരിപ്പ് തോട്ടിലുള്ളവര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പ് കള്‍വര്‍ട്ട് തകര്‍ന്ന് അപകട ഭീതിയില്‍ നാട്ടുകാര്‍. പരിപ്പ് തോട് റോഡിന്റെ അരിക് ഭിത്തി വിണ്ടുകീറി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് കലുങ്ക് പഴയ പൈപ്പ്. കള്‍വര്‍ട്ട് മാറ്റി പകരം പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഗ്രാമ-ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളോടും സര്‍ക്കാരിനോടും ആവശ്യപെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. വിയറ്റ്‌നാം, നവജീവന്‍ എന്നീ ആദിവാസി കോളനികളിലേക്ക് കടന്ന് പോകുന്ന ഏക റോഡാണിത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും വയോധികരും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന റോഡില്‍ പൈപ്പ് കള്‍വര്‍ട്ട് തകര്‍ന്ന് അപകട ഭീഷണിയായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നാളിതുവരെ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കെതിരെ ജനരോഷം ശക്തമാവുകയാണ് റോഡിന് കുറുകെ തോട്ടില്‍ വലിയ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചാണ് കള്‍വര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.  വര്‍ഷം തോറും ഇതിന്റെ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പെപ്പ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍. ഇത് കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണി ഒരുക്കുകയാണ് മഴവെള്ളപാച്ചിലില്‍ തോട്ടില്‍ നിന്നും വെള്ളം കരകവിഞ്ഞൊഴുകി റോഡരികിലെ മണ്ണ് ഒഴുകിപ്പോയതും അമിതഭാരമുള്ള വാഹനങ്ങള്‍ കടന്ന് പോയതും കലുങ്കിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.  കാലവര്‍ഷമെത്തുന്നതിന് മുമ്പേ ജീര്‍ണ്ണാവസ്ഥയിലായ പൈപ്പ് കള്‍വര്‍ട്ട് മാറ്റി പകരം പുതിയ പാലം നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.