എക്സൈസ് നടത്തിയ റെയ്ഡിൽ അനധികൃത മദ്യവില്പനക്കാരൻ പിടിയിൽ
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.പി.മധുസൂദനനും പാർട്ടിയും ചേർന്ന് ശ്രീകണ്ഠാപുരം റെയിഞ്ചിലെ ചെമ്പേരി_നെല്ലിക്കുറ്റി ഭാഗത്ത് നടത്തിയ റെയിഡിൽ നെല്ലിക്കറ്റി ടൗണിലെ അനധികൃത മദ്യവില്പനക്കാരനായ റോയി കുര്യൻ, വയസ്സ്:44/18, പാലോലിൽ (H) , നെല്ലിക്കുറ്റി എന്നയാളെ KL.59 A.7910 Hero Honda Passion plus ബൈക്കും, 12 ലിറ്റർ വിദേശമദ്യവും സഹിതം മദ്യവില്പന കുറ്റത്തിന് 55 (i) വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് കേസാക്കി. റെയിഡിൽ പ്രിവന്റീവ് ഓഫീസർ എ.അസീസ്, സിഇഒ വി.മനോജ്, ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി
ഇയാൾ മുൻപ് അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ചതിന് തളിപ്പറമ്പ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ചെമ്പേരി, നെല്ലിക്കറ്റി, പൂപ്പറമ്പ ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എപ്പോൾ വിളിച്ചാലും മദ്യം ഇയാൾ ബൈക്കിൽ എത്തിച്ചു കൊടുക്കും. ഇയാളുടെ കോഴിക്കട കേന്ദ്രീകരിച്ചാണ് ആദ്യം മദ്യവില്ലന നടത്തിയിരുന്നത്. പിന്നെ നിരന്തരമായി എക്സൈസും പോലീസും പരിശോധന നടത്തുന്നത് കാരണം ടൗണിൽ നിന്നും മാറി കാട്ടിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇയാൾക്ക് വില്ലനയ്ക്കായി മദ്യം എത്തിച്ചുകൊടുക്കാൻ ഇയാൾ തന്നെ കൂലിക്കായി ആളുകളെ നിർത്തിയിട്ടുണ്ട്. തളിപ്പറമ്പ എക്സൈസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടാനായത്. പ്രതിയെ ഇന്ന് തളിപ്പറമ്പ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.