കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയിൽ
പയ്യന്നൂര്:കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് പോലീസിന്റെ പിടിയില്.കോറോം കാനായിയിലെ തെക്കില് ബാബു(45)എന്ന സുരേഷ് ബാബുവാണ് പയ്യന്നൂര് പുതിയ ബസ്റ്റാന്റില് വെച്ച്് പോലീസിന്റെ പിടിയിലായത്.
എടാട്ട് ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില് ഇയാള് ഭണ്ഡാരം കവര്ച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങള് പതിഞ്ഞിരുന്നു.ഇതില്നിന്നും കുറ്റവാളിയെ തിരിച്ചറിഞ്ഞ പോലീസ് പല സ്ഥലങ്ങളിലും ഇയാളെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല.ഇതിനിടയിലാണ് ഇന്നലെ രാത്രി 8.15ഓടെ ഇയാള് പയ്യന്നൂര് പുതിയ ബസ്റ്റാന്റില് ബസിറങ്ങിയത്.
ഇതേ ബസില് യാത്രചെയ്തിരുന്ന തളിപ്പറമ്പ് ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡംഗമായ എഎസ്ഐ എന്.ഗോപിനാഥ്് പുതിയ ബസ്റ്റാന്റില് ബസിറങ്ങിയപ്പോള് തന്നെ പിടികൂടാനാണെന്ന ധാരണയില് പ്രതി ഓടി രക്ഷപ്പെടാന് ശ്രമിക്കുകയായിരുന്നു.എഎസ്ഐയും കണ്ടുനിന്നിരുന്നവരും കൂടി ഇയാളെ ഓടിച്ചിട്ട് പിടികൂടുമ്പോഴെക്കും പയ്യന്നൂര് എസ്ഐ എം.എന്.ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
മറ്റൊരുകേസിലെ ജയില്വാസത്തിന് ശേഷം ഈ മാസം മൂന്നിനാണ് ഇയാള് പുറത്തിറങ്ങിയത്.അതിന് ശേഷമാണ് 20ന് രാത്രി വെള്ളൂര് കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള് കവര്ച്ച ചെയ്തത്.21ന് രാത്രിയിലാണ് ദേശീയപാതയിലെ എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങള് കവര്ച്ച ചെയ്തത്്.രണ്ടു കവര്ച്ചകളുംനടത്തിയത്്് താന്തന്നെയാണെന്ന് ചോദ്യം ചെയ്യലില് ഇയാള് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
21ന് രാത്രിയില് പയ്യന്നൂരില്നിന്നും സിനിമ കണ്ടിറങ്ങിയപ്പോള് മഴയുണ്ടായിരുന്നുവെന്നും അപ്പോഴാണ് എടാട്ട് ക്ഷേത്രത്തില് കവര്ച്ച  നടത്താന് തുനിഞ്ഞതെന്നും ഇയാള് പോലീസിനോട് പറഞ്ഞു.ക്ഷേത്രത്തിന് സമീപം നിര്മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്നിന്നുമെടുത്ത കമ്പിപ്പാരയുപയോഗിച്ചാണ്് ഭണ്ഡാരങ്ങള് കുത്തിപ്പൊളിച്ചതെന്നും ഇയാള് പോലീസിനോട് പറഞ്ഞു.സ്ഥിരം കുറ്റവാളിയായ ഇയാള്ക്ക്്് വീടുമായും ബന്ധുക്കളുമായും യാതൊരു ബന്ധവുമില്ലെന്നും പോലീസ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.