ടൂറിസ്റ്റു ബസിൽ കടത്തികൊണ്ടുവരികയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേരെ മട്ടന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്നു അറസ്റ്റു ചെയ്തു

മട്ടന്നൂർ: ടൂറിസ്റ്റു ബസിൽ കടത്തികൊണ്ടുവരികയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേരെ മട്ടന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്നു അറസ്റ്റു ചെയ്തു. കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ചു നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ടൂറിസ്റ്റു ബസിൽ വച്ചു കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു കാസർഗോഡ് പടന്ന സ്വദേശികളായ ഇബ്രാഹിംകുട്ടി, നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ പത്മകുമാർ, പ്രിവന്റീവ് ഓഫീസർ സുലൈമാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി. തോമസ്, എം.പി.ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.