മൂര്യാട്ടെ പ്രമോദ് വധം: പിടിയിലായവർ കുറ്റക്കാർ എന്ന് കോടതി
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായവർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.     മൂര്യാട്ടെ ചോതിയില്‍ താറ്റ്യോട്ട് ബാലകൃഷ്ണന്‍, മണാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍, മാണിയപറമ്പത്ത് നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, ചാലിമാളയില്‍ പാട്ടാരി ദിനേശന്‍, കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തില്‍ കേളോത്ത് ഷാജി, കെട്ടില്‍ വീട്ടില്‍ അണ്ണേരി വിപിന്‍, ചാമാളയില്‍ പാട്ടാരി സുരേഷ് ബാബു, കിഴക്കയില്‍ പാലേരി റിജേഷ്, ഷമില്‍ നിവാസില്‍ വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികള്‍. 2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് പ്രമോദിനെ കൊലപ്പെടുത്തിയത്,
 ഇവരൊക്കെ സിപിഎമ്മുകാരാണെന്ന് ആർ.എസ്.എസ്. ആരോപണം


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.