സിവില്‍ പൊലീസ് ഓഫീസര്‍: സൗജന്യ പരിശീലനം തുടങ്ങി...

സിവില്‍ പൊലീസ് ഓഫീസര്‍: സൗജന്യ പരിശീലനം തുടങ്ങി...

മയ്യില്‍: തായംപൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സൗജന്യ തീവ്രപരിശീലനത്തിന് തുടക്കമായി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. കെ സി ശ്രീനിവാസന്‍ അധ്യക്ഷനായി. പഞ്ചായത്ത് വകുപ്പില്‍ ഓഫീസ് അറ്റന്‍ഡന്റായി നിയമനം ലഭിച്ച കെ ശ്രീജയെ ചടങ്ങില്‍ അനുമോദിച്ചു. പി ദിലീപ് കുമാര്‍, പി വിപിന്‍ സംസാരിച്ചു. എം ഷൈജു സ്വാഗതവും പി പി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു....

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.