ജോലിക്ക് ആളെ നല്കാമെന്ന് പറഞ്ഞ് നേവല് ഓഫീസറെ വഞ്ചിച്ചുപയ്യന്നൂര്:നേവല് ഓഫീസറുടെ വീട്ടുജോലിക്ക് ആളെ നല്കാമെന്ന ഉറപ്പില് പണം വാങ്ങി വഞ്ചിച്ച മുംബൈ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു.മുംബൈയിലെ ഹോം മേഡ് സൊലൂഷന് എന്ന സ്ഥാപനത്തിനെതിരെയാണ് നേവല് ഓഫീസറുടെ പരാതിയില് പയ്യന്നൂര് പോലീസ് കേസെടുത്തത്.വീട്ടുജോലിക്ക് ആളെ നല്കാമെന്ന പരസ്യം കണ്ടാണ് ഏഴിമല നാവിക അക്കാഡമിയിലെ ഓഫീസര് കമ്പനിയുമായി ബന്ധപ്പെട്ടത്.കമ്പനിയുടെ ഫീസായി 3,500 രൂപ ഇദ്ദേഹം അടക്കുകയും ചെയ്തു.പിന്നീട് പലവട്ടം ബന്ധപ്പെട്ടിട്ടും ജോലിക്കാരിയെ നല്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.