വ്യാപാരികളെ വഴിയാധാരമാക്കരുത്: വ്യാപാരി വ്യവസായി സമിതി



കണ്ണൂര്‍: കന്റോണ്‍മെന്റ് വ്യാപാരികളെ വഴിയാധാരമാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ഒരു ഉദ്യോഗസ്ഥന്‍ ഉന്നത കേന്ദ്രങ്ങളെ തെറ്റിദ്ധരിപ്പിച്ച് 36 വ്യാപാരി കളെ കുടിയിറക്കാനുള്ള ശ്രമം നടത്തുന്നതില്‍ നിന്നും പിന്തിരിയണമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.     ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. 27.12.2017 ല്‍ ചേര്‍ന്ന ബോര്‍ഡ് യോഗം ഓപ്ഷന്‍ വേണ്ട എന്നും നിലവിലുള്ള വ്യാപാരികള്‍ക്ക് പുതുക്കി നല്‍കണമെന്നുമാണ് തീരുമാനമെടുത്തത്. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ടാണ് കന്റോണ്‍മെന്റ് സി.ഇ.ഒ വ്യാപാരികളെ നീക്കാന്‍ നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. എം.എ.ഹമീദ്ഹാദി, കെ.വി.സലീം, പി.എം.സുഗുണന്‍, അജിത്ത് പി.പി, ഹാഷിര്‍.വി.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.