ശ്രീകണ്ഠാപുരം ടൗണിലെ ക്യാമറകള് കണ്ണടച്ചു ; ടൗണില് കുറ്റകൃത്യങ്ങള് വർദ്ധിക്കുന്നതായി പരാതി
മലയോര മേഖലയിലെ ഏക നഗര സഭകളില് ഒന്നാണ് ശ്രീകണ്ഠാപുരം നഗരസഭ  ഈ പട്ടണത്തില്  സ്ഥാപിച്ച ക്യാമറകള് ആണ് പ്രവര്ത്തന രഹിതമായത്. ഇതിനെതിരെ വ്യാപാരികള് അടക്കം രംഗത്ത് . അഞ്ച് സ്ഥലങ്ങളില് ക്യമാറകള് സ്ഥാപിച്ചിരുന്നു. വ്യാപാരികളുടെയും അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയുടെയും പോലീസും ചേര്ന്നാണ് ക്യാമറകള് സ്ഥപിച്ചത്. പക്ഷേ ഒരു വര്ഷത്ത്ലധികം ഇത് പ്രവര്ത്തിച്ചിട്ടില്ല .   ഇപ്പോള് പൂര്ണ്ണമായും പ്രവര്ത്തിക്കാത്ത നിലയില് ആണ് മോഷണങ്ങളും അനധികൃത പര്ക്കിങ്ങ്നും ഇന്ന് ഇവിടെ പതിവായിരിക്കുകയാണ്. ക്യാമറകള് ഇല്ലാത്തതിനാല് ഇതൊന്നും അധികൃതരുടെ ശ്രദ്ധയില് പെടുന്നില്ല. ക്യമറകള് പൂര്ണ്ണമായും സ്ഥപിച്ചാല് മാത്രമേ പോലീസിനു ഇതൊക്കെ പിടികൂടാനാവൂ .അതിനാല് എത്രയും വേഗം ക്യാമറ സ്ഥാപിക്കണം എന്ന ആവിശ്യം ഉയരുകയാണ്.

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.