അത്താഴക്കുന്ന് സമരം നാൽപ്പിത്തിയെട്ടാം ദിവസത്തിലേക്ക്, അനിശ്ചിതത്വത്തില്‍- നാല്‍പ്പതോളം കുടുംബങ്ങള്‍
കക്കാട്: വളപട്ടണം കുറ്റിപ്പുറം ബൈപ്പാസിനെതിരേ ചിറക്കല്‍ അത്താഴക്കുന്ന് നിവാസികള്‍ നടത്തുന്ന സമരം നാൽപ്പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. എന്ത് വിലകൊടുത്തും സര്‍ക്കാര്‍ തീരുമാനിച്ച ഈ അലൈന്മെന്റ് തടയുമെന്ന് സമരസിമതിക്കാര് കണ്ണൂര്‍ മെട്രോയോട് പറഞ്ഞു. ഏകദേശം നാല്പതോളം വീടുകളാണ് ഈ അലൈന്മെന്റ് സ്വീകരിച്ചാല്‍ നഷ്ടമാകുക. കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ വീട് നഷ്ടപ്പെടുന്നതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുത്ത് വീട് പോകുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കാം എന്ന് സര്‍ക്കാര്‍ ഇതു വരെ ഉറപ്പ് നല്‍കിയിട്ടില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സരരംഗത്തുണ്ട്. ദിവസങ്ങളായി പണിക്ക് പോലും പോകാനാകാതെ പുരുഷന്മാര് രാപ്പകലില്ലാതെ സമരത്തിലാണ് ഇവിടെ. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തിനിക്കൊന്നും ചെയ്യാനില്ലെന്നും പൂര്‍ണ അധികാരം ജില്ലാ കലക്ടര്‍ക്കാണ് എന്നാണ് മന്ത്രി സമരക്കാരെ അറിയിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും നഷ്ടപ്പെടുന്ന വസ്തുവകകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം സംബന്ധിച്ച് ഒരു ഉറപ്പും ലഭിച്ചിട്ടില്ലാത്തതിനാല്‍ കടുത്ത ആശങ്കയിലാണിവര്‍. കോട്ടക്കുന്ന് മുതല്‍ പടാങ്ങോട് വരെയുള്ള പാലത്തിന്റെ ഇറങ്ങുന്ന ഭാഗത്തിനായാണ് സ്ഥലം അക്വയര്‍ ചെയ്യുന്നത്. വെറും രണ്ടര കിലോമീറ്ററാണ് ഈ പാലം. സാധാരണ നാലര കിലോമീറ്റര്‍ വരുന്ന പാലത്തിനാണ് ഇറങ്ങുന്ന ഭാഗമുണ്ടാകുക എന്ന് സമരക്കാര്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനിച്ച ഈ അലൈന്മെന്റ് വഴിയാണ് പാലം നിര്‍മിക്കുന്നതെങ്കില്‍ വന്‍ അപകടം വരെ നടക്കാന്‍ സാധ്യതയുള്ള വളവ് ഉണ്ടാകുമെന്നും ഇത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും സമരക്കാര്‍ പറഞ്ഞു. ഇനിയും തീരുമാനമായില്ലെങ്കില്‍ കടുത്ത സമര നടപടികളിലേക്ക് കടക്കുമെന്നാണ് സമരക്കാരുടെ നിലപാട്. നിരാഹാര സമരം, കലക്ട്രേറ്റ് പിക്കറ്റിംഗ് തുടങ്ങിയ ശക്തമായ സമരപരിപാടികളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും വളവില്ലാതെ നേരെയുള്ള റോഡ് നിര്‍മിക്കാന്‍ ഇതിന്റെ തൊട്ട് താഴെ സ്ഥലമുണ്ടായിട്ടും ആ അലൈന്മെന്റ് സ്വീകരിക്കാതെയുള്ള ഈ തീരുമാനം ആരുടെ താല്പര്യ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.