ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നുകണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ് തൊഴിലാളികളുടെ 2017-18 വര്‍ഷത്തെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ സുരേന്ദ്രന്‍ ടി വി യുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.  വ്യവസ്ഥയനുസരിച്ച് ജില്ലയിലെ പെട്രോള്‍ പമ്പ്  തൊഴിലാളികളുടെ വേതനത്തിന്റെ 18.5 ശതമാനം ബോണസ്സായി  തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് തൊഴിലുടമാ പ്രതിനിധികള്‍ അറിയിച്ചു.  തുക മുഴുവന്‍ തൊഴിലാളികള്‍ക്കും ഏപ്രില്‍ 10 ന് വിതരണം ചെയ്യുമെന്നും അറിയിച്ചു.      യോഗത്തില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ജില്ലാ പെട്രോളിയം ഡീലേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എ വി ബാലകൃഷ്ണന്‍, സെക്രട്ടറി കെ വി രാമചന്ദ്രന്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് കെ വി സഹദേവന്‍, എ പ്രേമരാജന്‍, പി ചന്ദ്രന്‍(സി ഐ ടി യു), എം ബാലന്‍(ബി എം എസ്), പി രാജന്‍(ഐ എന്‍ ടി യു സി) എന്നിവരും പങ്കെടുത്തു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.