11 കുപ്പി വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍


തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 11 കുപ്പി വിദേശമദ്യവുമായി ഡ്രൈവര്‍ അറസ്റ്റില്‍. അലക്കോട് റെയിഞ്ചിലെ പച്ചാണിയില്‍ വെച്ചാണ് തളിപ്പറമ്പ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന്  കെഎല്‍-59 ഇ-6206 ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 11 കുപ്പി വിദേശമദ്യം (5.500 ലിറ്റര്‍) പിടിച്ചത്. ഡ്രൈവര്‍ അതിരമ്പുഴ മലയില്‍ ആര്‍.ഷാജി(48)യാണ് അറസ്റ്റിലായത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എ.അസീസ്, സിഇഒ എം.ഗോവിന്ദന്‍ എന്നിവരും പങ്കെടുത്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.