മോഷ്ടിച്ച ബൈക്കുമായി ക്ഷേത്ര ഭണ്ഡാര കവർച്ചക്കെത്തിയ യുവാവ് പിടിയിൽപയ്യന്നൂർ പഴയങ്ങാടി താവത്ത് വെച്ച് മോഷ്ടിച്ച ബൈക്കുമായി ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. മാട്ടൂൽ നോർത്തിലെ ആച്ചി ഹൗസിൽ അസറുദ്ദീൻ (22) നെയാണ് കണ്ണപുരം എസ്.ഐ. ശ്രീജേഷും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം താവത്തെ യശോദ ക്വാട്ടേസിന് മുന്നിൽ നിർത്തിയിട്ട ക്ലിറ്റസിന്റെ ഉടമസ്ഥതയിലുള്ള KL 13 AD 5605 നമ്പർ ബൈക്ക് മോഷണം പോയിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ കീച്ചേരി പാലോട്ടുകാവിലെ ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ പുലർച്ചെ വളപട്ടണംപോലീസിന്റെ പിടിയിലാകുകയായിരുന്നു.തുടർന്ന് കണ്ണപുരം പോലീസിന് കൈമാറുകയായിരുന്നു അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.