മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകനെ വെട്ടിയ കേസിൽ ഒരാൾ പിടിയിൽ


എടക്കാട് : ബി.ജെ.പി പ്രാദേശിക നേതാവിനെ വെട്ടിയ കേസിൽ  ഒരാൾ അറസ്റ്റിൽ.  മുഴപ്പിലങ്ങാട് കെട്ടിനകം പള്ളി റോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായ  സന്തോഷിനെ
വെട്ടിയ കേസിലെ  പ്രതികളിലൊരാളായ യുവാവിനെയാണ് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. എടക്കാട് കുറ്റിക്കകം മുനമ്പിൽ തറമ്മൽ ഹൗസിൽ ചന്ദ്രന്റെ മകൻ വിഷ്ണു ചന്ദ്രൻ (22) ആണ്  പിടിയിലായത്.   മാർച്ച് 12 ന് രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.  സന്തോഷ് ഓട്ടോറിക്ഷ പാർക്ക് ചെയ്ത് വീട്ടിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന സമയത്താണ് ആക്രമണം.  കൂട്ടുപ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും എസ്.ഐ മഹേഷ് കണ്ടമ്പത്ത് പറഞ്ഞു.

കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.