പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍കണ്ണൂര്‍: പതിനൊന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ  മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആലക്കോട് ഉദയഗിരി സ്വദേശി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി (32)ആണ് അറസ്റ്റിലായത്.

 പത്തുവര്‍ഷത്തോളമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ മദസ അധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്ന റാഫി.
അടുത്തിടെ മദ്രസയിലേക്ക് പോകാന്‍ മടികാണിച്ച കുട്ടിയോട് കുട്ടിയുടെ മാതാവ് വിശദമായി ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത് വരുന്നത്. പിന്നീട് രക്ഷിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാള്‍ മദ്രസയിലെത്തുന്ന മറ്റുകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടാകുമെന്നും ഭീതികാരണം പുറത്തു പറയാന്‍ മടിക്കുന്നതാണെന്നും സംശയമുയരുന്നു പ്രതിയെ ഇന്ന് കോടതിയില്‍  ഹാജരാക്കും.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.