വ്യാജ ഇൻഷുറൻസ് നൽകി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ


   കണ്ണൂർ: യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി    കൽടെക്‌സ് ബ്രാഞ്ചിലെ ജീവനക്കാരി എളയാവൂർ സൗത്തിലെ  പുതിയ തോട്ടത്തിനു സമീപം  ഓടുംചാലിൽ ടി.ഷീബ (38) ആണ് അറസ്റ്റിൽ ആയത്. കണ്ണൂർ ടൗൺ എസ്.ഐ  ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.  യുണൈറ്റഡ് കമ്പനിയുടെ സീനിയർ മാനേജർ സജീവന്റെ പരാതിയിലാണ് യുവതിയെ അറസ്റ് ചെയ്തത്.
പത്ത് വർഷമായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ കാൾടെക്സ് ബ്രാഞ്ചിൽ പോർട്ടൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ഷീബ, മൂന്ന് വർഷമായി ഉപഭോക്താക്കളുടെ ഇൻഷ്വറൻസ് അടക്കാതെ തട്ടിപ്പ് നടത്തി വരികയായിരുന്നു. ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങിയ ശേഷം കമ്പനിയുടെ സൈറ്റ് ഓപ്പൺ ചെയ്ത് പേരുംഡീറ്റൈൽസും കൊടുത്ത ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്ത് - അതിന്റെ പ്രിന്റ് എടുത്ത്  സ്റ്റാമ്പ് ഒട്ടിച്ചു ഇൻഷ്വറൻസ് പേപ്പർ എന്ന പേരിൽ നൽകും, ഇത്തരത്തിലായിരുന്നു ഉപഭോക്താക്കളേയും കമ്പനിയേയും വഞ്ചിച്ചത്.
ഷിയ ബസ് ഉടമ മുഹമ്മദ് ശിഹാബ് ഇബ്രാഹീമിന്റെ ബി.എം.ഡബ്ല്യു കാറിന്റെ ഇൻഷ്വറൻസ് തുകയായ 45219 രൂപയും തട്ടിയെടുത്തിട്ടുണ്ട്.
ഷീബ നടത്തിയ കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പോലീസ് അന്വേഷിച്ചവരുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.