പുതിയതെരു കോട്ടക്കുന്നിൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

പുതിയതെരു കോട്ടക്കുന്നിൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

പു​തി​യ​തെ​രു: ചി​റ​ക്ക​ൽ കോ​ട്ട​ക്കു​ന്നി​ൽ ബൈ​ക്കു മ​റി​ഞ്ഞ് ത​ല​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചി​റ​ക്ക​ൽ പു​ഴാ​തി സോ​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ രാ​മ​കൃ​ഷ്ണ​ൻ-സ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്രീ​കാ​ന്ത് (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി കാ​ട്ടാ​മ്പ​ള്ളി​യി​ൽ ഒ​രു ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ക​ന​ത്ത​മ​ഴ​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത ട്രാ​ൻ​സ്പോ​ർ​മ​ർ സ്ഥാ​പി​ച്ചി​രു​ന്ന ക​ൽ​മ​തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ര​വാ​ർ​ന്ന് അ​വ​ശ​നി​ല​യിലാ​യ ശ്രീ​കാ​ന്തി​നെ വ​ള​പ​ട്ട​ണം പോ​ലീ​സ് എ​ത്തി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​താ​നും മാ​സം മു​ൻ​പാ​ണ് ശ്രീ​കാ​ന്ത് ഗ​ൾ​ഫി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തിയ​ത്. വ​ള​പ​ട്ട​ണം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.​സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജി​ത്ത് (കെ​എ​സ്ഇ​ബി), ശ്രീ​ലേ​ഷ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.