കൂത്തുപറമ്പിന് അഭിമാനമായി വ്യവസായ ഹബ്ബ്: 506 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കണ്ണൂര്‍ തലശേരി താലൂക്കിലെ 506 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിന്‍ഫ്രയുടെ കീഴില്‍ വ്യവസായ വികസന മേഖല സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പ് ഭരണാനുമതി (സ.ഉ.(സാധാ)നം.404/2018/വ്യവ) നല്‍കി. മൊകേരി വില്ലേജിലെ 160 ഏക്കര്‍, ചെറുവാഞ്ചേരി വില്ലേജിലെ 170 ഏക്കര്‍, പുത്തൂര്‍ വില്ലേജിലെ 176 ഏക്കര്‍ എന്നിവയാണ് ഏറ്റെടുക്കുന്നത്. കൂത്തുപറമ്പ് എം.എല്‍.എ.യും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചറുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ഈ മേഖലയില്‍ വ്യവസായ ഹബ്ബിന് തുടക്കം കുറിക്കാന്‍ കഴിയുന്നത്.

ഈ വ്യവസായ ഹബ്ബ് വരുന്നതോടുകൂടി കൂത്തുപറമ്പ് നിയോജക മണ്ഡലത്തിന്റെ മുഖഛായതന്നെ മാറും. വന്‍ വികസന സാധ്യതകളാണ് ഇതിലൂടെ ഈ പ്രദേശത്ത് ഉണ്ടാകുന്നത്. ഇതോടൊപ്പം നിരവധി തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങളും അനുബന്ധ ജോലികളും സാധ്യമാകുന്നതാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര, ജല, വ്യോമയാന ഗതാഗത സൗകര്യങ്ങളുടെ ലഭ്യതയും സാമീപ്യവും ഉള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുവാന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തിയിരുന്നു. അങ്ങനെയാണ് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ഈ പ്രദേശത്തെ ഭൂമി വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് ജില്ലാ പരിശോധനാ സമിതി കണ്ടെത്തിയത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.