എ​ട​യ​ന്നൂ​ർ പാ​ല​യോ​ട്ടെ പ്രകടനവും കല്ലേറും: 50 പേ​ർ​ക്കെ​തി​രേ കേ​സ്

മ​ട്ട​ന്നൂ​ർ: കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചു കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നു നേ​രെ ക​ല്ലേ​റു ന​ട​ത്തി​യ​തി​ലും പ്ര​ക​ട​നം ന​ട​ത്തി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലു​മാ​യി സി​പി​എം, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ 50 പേ​ർ​ക്കെ​തി​രേ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ എ​ട​യ​ന്നൂ​ർ പാ​ല​യോ​ടു​ണ്ടാ​യ ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ തെ​രൂ​രി​ലെ പ്ര​ദീ​പ (35)നെ ​ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
‌കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ടി​മ​രം ത​ക​ർ​ക്കു​ക​യും പ​ര​സ്പ​രം വെ​ല്ലു​വി​ളി​ച്ചു പ്ര​ക​ട​നം ന​ട​ത്തു​ക​യും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​ന്ന വി​ധ​ത്തി​ൽ റോ​ഡി​ൽ ത​ട​സ​മു​ണ്ടാ​ക്കി​യ​തി​നു​മാ​യി 30 യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും 20 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.