പാലത്തുങ്കര: എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബുർദ മജ്ലിസ് (ഇലൽ ഹബീബ് 2018) നാളെ വൈകുന്നേരം ഏഴു മണിക്ക
*ബുർദ മജ്ലിസ് നാളെ*
പാലത്തുങ്കര: എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  ബുർദ മജ്ലിസ് (ഇലൽ ഹബീബ് 2018) നാളെ വൈകുന്നേരം ഏഴു മണിക്ക് പാലത്തുങ്കര താജുൽ ഉലമ സ്ക്വയറിൽ നടക്കും. വൈകുന്നേരം നാലു മണിക്ക് മൂലയിൽ മുസ്തഫ മൗലവി സിയാറത്തിന് നേതൃത്വം നൽകും. മൂലയിൽ അബ്ദുൾ റഹിമാൻ ബാഖവി ( പാലത്തുങ്കര തങ്ങൾ ) പതാക ഉയർത്തും. മഗരിബ് നിസ്കാര ശേഷം അബ്ദുൾ ഖാദർ ജൗഹരിയുടെ അദ്ധ്യക്ഷതയിൽ എം മുഹമ്മദ് സഅദി ഉദ്ഘാടനം ചെയ്യും. ഫൈളുറഹ്മാൻ ഇർഫാനി ഉദ്ബോധനം പ്രഭാഷണം നടത്തും. ബുർദാ മജ്ലിസിന് ഹാഫിള് സ്വാദഖലി ഫാളിലി ഗൂഡല്ലൂർ നേതൃത്വം നൽകും പ്രാർഥനാ സംഗമത്തിൽ സയ്യിദ് ഉവൈസ് അസ്സഖാഫ് സംബന്ധിക്കും.

No comments

Powered by Blogger.