തലശ്ശേരി: എരുവട്ടി കാപ്പുമ്മലിൽ ആറാമത് പൂതാടി വോളി ഏപ്രിൽ 16 മുതൽ 21 വരെ നടക്കും.

തലശ്ശേരി: എരുവട്ടി കാപ്പുമ്മലിൽ ആറാമത് പൂതാടി വോളി ഏപ്രിൽ 16 മുതൽ 21 വരെ നടക്കും.ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോഴൂർ പൂതാടി ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മൽസരത്തിൽ സംസ്ഥാന ദേശീയ താരങ്ങൾ അണിനിരക്കും.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാടിന്റെ ഒത്തൊരുമയോടെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്താണ് പൂതാടി വോളി സംഘടിപ്പിച്ചിരിക്കുന്നത്.

16ന് രാത്രി ഏഴിന് കണ്ണൂർ ജില്ലാ പൊലീസ് ചീഫ് ശിവ വിക്രം ഐ.പി.എ സ് ഉദ്ഘാടനം ചെയ്യും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ അധ്യക്ഷനാകും.
ജനമൈത്രീ പൊലീസുമായി സഹകരിച്ചാണ് ഇത്തവണ പൂതാടി വോളി ഒരുക്കിയിരിക്കുന്നത്.

വാർത്താ സമ്മേള ന ത്തിൽ കെ.കെ.ശ്രീധരൻ മാസ്റ്റർ, ടി.കെ.സതീശൻ, കെ.പ്രമോദ്, കെ.വി.രാജീവ് കുമാർ എന്നിവർ പങ്കെടുത്തു

No comments

Powered by Blogger.