വളപട്ടണം പഞ്ചായത്തിലെ പള്ളിക്കുന്നുമ്പ്രം പ്രദേശത്തേക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ ബഹിഷ്കരണം ആറാം ദിവസത്തിലേക്ക്; പ്രദേശവാസികള്‍ ദുരിതത്തില്‍

വളപട്ടണം: പഞ്ചായത്തിലെ പള്ളിക്കുന്നുമ്പ്രം പ്രദേശത്തേക്ക് വളപട്ടണം പഞ്ചായത്ത് ഓട്ടോ സ്റ്റാന്റില്‍ നിന്നുള്ള ഓട്ടോതൊഴിലാളികളുടെ ബഹിഷ്‌കരണം ആറാം ദിവസവും തുടരുന്നു. ഇത് സംബന്ധമായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയെങ്കിലും നിയമ വിരുദ്ധ സമരം അവസാനിപ്പിക്കൂവാനായിട്ടില്ല. ഈ റോഡിനെക്കാള്‍ തകര്‍ന്ന് തോടുപോലെ ആയ വളപട്ടണം കടവ് റോഡിലൂടെ യാതൊരു എതിര്‍പ്പു മില്ലാതെ ഇവര്‍ സര്‍വ്വീസ് നടത്തുന്നുമുണ്ട്. ജനങ്ങള്‍ ശ്രമദാനമായി രണ്ട് ദിവസം മുന്‍പ് കുഴികളൊക്കെ അടച്ച് റോഡ് നന്നാക്കിയിട്ടും വളപട്ടണം പോലീസ് ഇടപെട്ടിട്ടും ബഹിഷ്‌കരണം അവസാനിപ്പിക്കാത്തത് സമൂഹത്തോടും നിയമത്തോടുമുള്ള വെല്ലു വിളിയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സമരത്തില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശ്ശന നടപടി എടുത്തു ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.