ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ പി​ടി​ച്ചി​ട്ടു; യാ​ത്ര​ക്കാ​ർ ക്ഷു​ഭി​ത​രാ​യി

ത​ല​ശേ​രി: ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ പി​ടി​ച്ചി​ട്ട​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ർ ക്ഷു​ഭി​ത​രാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.25 ഓ​ടെ​യാ​യി​രു​ന്നു ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട​ത്. വ​ട​ക​ര തി​ക്കോ​ടി ഭാ​ഗ​ത്തു റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നു​വെ​ന്ന പേ​രി​ലാ​യി​രു​ന്നു പാ​സ​ഞ്ച​ർ സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട​ത്. ഇ​തി​നി​ട​യി​ൽ വ​ന്ന മ​ദ്രാ​സ് മെ​യി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണു യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ക്ഷു​ഭി​ത​രാ​യ​ത്. ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 4.40 ഓ​ടെ​യാ​ണു ട്രെ​യി​ൻ ത​ല​ശേ​രി സ്റ്റേ​ഷ​ൻ വി​ട്ട​ത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.