നെടുംപൊയില്‍ പേരിയ റോഡില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.

പേരാവൂര്‍:പേരാവൂര്‍ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയില്‍  നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് ലഹരി വസ്തുക്കള്‍  കടത്തുന്നത് തടയാനായി അന്തര്‍ജില്ലാ പാതയായ നെടുംപൊയില്‍ പേരിയ റോഡില്‍ 28ാം മൈലില്‍ നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.അന്തര്‍ജില്ലാ ഗതാഗതം നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളും ചെറുവാഹനങ്ങളും ചരക്കുവാഹനങ്ങളും സംഘം പരിശോധനക്ക് വിധേയമാക്കി.പേരാവൂര്‍ റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.പി.സജീവന്‍ നേതൃത്വം നല്‍കിയ വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.സി.ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി.ഷാജി, കെ.എ.മജീദ്,കെ.ശ്രീജിത്ത്, എക്‌സൈസ് ഡ്രൈവര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.