തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും


കണ്ണൂർ: രണ്ടാഴ്ച്ചക്കാലം തളിപ്പറമ്പ് പ്രദേശത്തെ താളമേളങ്ങളില്‍ ആറാടിക്കുന്ന പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചക്ക് ഒന്നിന് തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റും. രാത്രി 7.30 ന് കലാ സാംസ്‌ക്കാരിക പരിപാടികള്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സേവാസമിതി പ്രസിഡന്റ് സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.മുരളി നിര്‍വ്വഹിക്കും. പി.എം.മുകുന്ദന്‍ മടയന്‍ ഏറ്റുവാങ്ങും. ടിടികെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.കെ.മഹേശ്വരന്‍ നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, പി.എം.ജനാര്‍ദ്ദനന്‍, എ.അശോക്കുമാര്‍, വി.പി.ചന്ദ്രപ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.