തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോല്‍സവത്തിനിടയില്‍ മതില്‍ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്കേറ്റു

തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോല്‍സവത്തിനിടയില്‍ മതില്‍ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്കേറ്റു. തൃച്ചംബരത്തെ പി.വി.ശാരദ(60), സഹോദരി ശോഭന(58) എന്നിവരെ ലൂര്‍ദ്ദ് ആശുപത്രിയിലും പ്ലാത്തോട്ടത്തെ ടി.അംബിക(45), ഏഴാംമൈലിലെ ടി.കെ.ശകുന്തള(65) എന്നിവരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടിപ്പിരിയല്‍ ചടങ്ങ് കഴിഞ്ഞ് ഭക്തജനങ്ങള്‍ പിരിഞ്ഞുപോകുന്നതിനിടയിലാണ് പൂന്തുരുത്തി തോടിന് സമീപത്തെ പഴക്കം ചെന്ന മതില്‍ പൂര്‍ണ്ണമായും തകര്‍ന്നുവീണത്. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും നടന്നുപോകുന്നതിനിടയിലേക്കാണ് ചെങ്കല്ലില്‍ പണിത മതില്‍ വീണത്. ആളുകള്‍ പെട്ടെന്ന് ഓടിമാറിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.