തളിപ്പറമ്പ് പട്ടുവത്ത് വിവാഹ സഹായധനം വാങ്ങിനല്‍കാമെന്നു പറഞ്ഞു തട്ടിപ്പ്
തളിപ്പറമ്പ്: പെണ്മക്കളുടെ വിവാഹത്തിനു സര്‍ക്കാറില്‍ നിന്നും വിവാഹ സഹായധനം വാങ്ങിക്കൊടുക്കാമെന്നു പ്രലോഭിപ്പിച്ചു വയോധികയുടെ രണ്ടരപവന്‍ താലിമാലയും 2000 രൂപയും തട്ടിയെടുത്തതായി പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടുവം അരിയിലിലെ ചേരക്കണ്ടി യശോദയാണു (60) തട്ടിപ്പിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്കു തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡില്‍ ബസിറങ്ങിയപ്പോഴാണ് പരിചയക്കാരനായി നടിച്ച മധ്യവയസ്കന് പെണ്മക്കളുടെ വിവാഹത്തിനു സഹായധനം വാങ്ങിത്തരാമെന്നു പറഞ്ഞ് യശോദയെ മിനി സിവില്‍ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയത്. സ്വര്‍ണമാല കണ്ടാല്‍ സഹായം കിട്ടില്ലെന്നും അതിനാല്‍ മാലയൂരി കൈയിലെ ബാഗില്വയ്ക്കണമെന്നു പറഞ്ഞതു പ്രകാരം യശോദ മാലയൂരി ബാഗില്‍ വച്ചിരുന്നു.
തഹസില്‍ദാര്‍ ഓഫീസിനടുത്തെത്തിയപ്പോള്‍ നിങ്ങള്‍ അകത്തുകയറി തഹസില്‍ദാരെ കണ്ടാല്‍ മതിയെന്നും എല്ലാ കാര്യവും ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും കൂടെവന്നയാള്‍ വിശ്വസിപ്പിച്ചത് പ്രകാരം ബാഗ് എന്റെ കൈയിൽ തന്നാല്‍ മതിയെന്നും അല്ലെങ്കില്‍ ബാഗ് പരിശോധിച്ചു നോക്കുമെന്നും പറഞ്ഞത് അനുസരിച്ചാണു ബാഗ് ഇയാളുടെ കൈയില്‍ നല്‍കിയത്.
ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരം സഹായധനം നല്‍കുന്നില്ലെന്നു പറഞ്ഞത് കേട്ട് ഉടന്‍ ഓഫീസിന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഇയാളെ കാണാനായില്ല. ഓഫീസില്‍വച്ച് കരഞ്ഞു ബഹളം കൂട്ടിയ യശോദയെ ജീവനക്കാരാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. ബാഗിലുണ്ടായിരുന്ന 2,000 രൂപയും താലിമാലയുമായി രക്ഷപ്പെട്ടയാളെ ഏതാണ്ട് തിരിച്ചറിഞ്ഞതായി പോലീസ് സൂചിപ്പിച്ചു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.