ഷുഹൈബ് വധം ഹൈക്കോടതി സിബിഐയ്ക്കു വിട്ടു. സർക്കാരിന് വൻ തിരിച്ചടി
മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടു. സംസ്ഥാന സർക്കാർ ഉയർത്തിയ എതിർവാദങ്ങൾ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ച കോടതി അന്വേഷണം സി ബി ഐ ക്കു വിടുകയായിരുന്നു
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സർക്കാർ വാദങ്ങൾ പാടെ തള്ളി. കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ശുഹൈബിനെ കൊലപ്പെടുത്തിയത്. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു നിർദേശിച്ച കോടതി പ്രതികളുടെ ഉന്നതബന്ധം തള്ളിക്കളയാനാകില്ലെന്നും വ്യക്തമാക്കി. കേസിലെ പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎപിഎ ചുമത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
രാവിലെ കേസ് പരിഗണിച്ചതു മുതൽ സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കേസിൽ പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ച കോടതി കേസ് അന്വേഷണത്തിൽ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതികളുടെ സാന്നിധ്യത്തിൽ കണ്ടെടുക്കാൻ പോലീസ് ശ്രമിക്കാതിരുന്നതുതന്നെ സംശയമുണ്ടാക്കുന്നുണ്ടെന്നും കേസിന് പിന്നിലുള്ള എല്ലാവരും കൈകഴുകിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാൽ, വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ ഹർജി പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചാണെന്ന് വാദിച്ചത് കോടതിയെ ചൊടിപ്പിച്ചു. താൻ മുൻപും സിബിഐ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അതിനുള്ള അധികാരം കോടതിക്കുണ്ടെന്നും ജസ്റ്റീസ് കെമാൽപാഷ ഓർമിപ്പിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ സർക്കാർ ഒരാഴ്ചത്തെ സാവകാശം തേടി.
കോടതി നിർദ്ദേശിച്ചാൽ കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാടാണ് സിബിഐ അറിയിച്ചത്. അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവിടാനുള്ള അധികാരം കോടതിക്കുണ്ടെന്നും സിബിഐ വാദിച്ചു. കേസിൽ വാദം തുടരുകയാണ്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് ജസ്റ്റീസ് ബി.കെമാൽപാഷ സർക്കാരിനെതിരേ രൂക്ഷ പരാമർശങ്ങൾ നടത്തിയത്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.