സര്‍ക്കാര്‍ ആശുപത്രികളില്‍ കൈക്കൂലിക്കാര്‍ക്ക് ജോലിയുണ്ടാകില്ല: മന്ത്രി കെ.കെ.ശൈലജ


തലശ്ശേരി: സര്‍ക്കാര്‍ ആശുപത്രികളിലെ കൈക്കൂലി സമ്പ്രദായം തീര്‍ത്തും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തെളിവ് സഹിതം പരാതിലഭിച്ചാല്‍ കൈക്കൂലിക്കാര്‍ പിന്നെ ആശുപത്രിയില്‍ ജോലിക്കുണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ സംഭവിക്കുന്ന മിക്ക മരണങ്ങള്‍ സംബന്ധിച്ചും ആരോപണമുയരാറുണ്ട് .ചിലതില്‍ കഴമ്പുണ്ടാകും. തലശേരി ജനറല്‍ ആശുപത്രിയില്‍ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച ഉണ്ടായതായി തെളിഞ്ഞാല്‍ നടപടി ഉറപ്പാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൈക്കൂലി വ്യാപകമാണെന്ന് ആരോപണം കാലാകാലങ്ങളായി ഉയരുന്നതാണ്. കൈക്കൂലി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആരെങ്കിലും കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചാല്‍ അവര്‍ പിന്നീട് ആശുപത്രികളിലുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.