ജി​ല്ല​യി​ലെ റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി ഈ ​മാ​സം വിതരണം ചെയ്യുന്ന സാധനങ്ങള്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി ഈ ​മാ​സം താ​ഴെ പ​റ​യു​ന്ന അ​ള​വി​ലും നി​ര​ക്കി​ലും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. എ​എ​വൈ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 30 കി​ലോ​ഗ്രാം അ​രി​യും അ​ഞ്ചു കി​ലോ​ഗ്രാം ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡു​ക​ളി​ലെ ഓ​രോ അം​ഗ​ത്തി​നും നാ​ലു കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
മു​ൻ​ഗ​ണ​ന ഇ​ത​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു രൂ​പാ നി​ര​ക്കി​ലു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഓ​രോ അം​ഗ​ത്തി​നും ര​ണ്ടു കി​ലോ​ഗ്രാം അ​രി വീ​തം കി​ലോ​ഗ്രാ​മി​ന് ര​ണ്ടു രൂ​പാ നി​ര​ക്കി​ൽ ല​ഭി​ക്കും.
സ്റ്റോ​ക്കി​ന്‍റെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് പ​ര​മാ​വ​ധി മൂ​ന്നു കി​ലോ​ഗ്രാം ആ​ട്ട​യും കി​ലോ​ഗ്രാ​മി​ന് 15 രൂ​പ നി​ര​ക്കി​ൽ ല​ഭി​ക്കും. ര​ണ്ടു രൂ​പാ നി​ര​ക്കി​ലു​ള്ള ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ബാ​ക്കി​യു​ള്ള മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​രി, ഗോ​ത​ന്പ് ഉ​ൾ​പ്പെ​ടെ ര​ണ്ടു കി​ലോ​ഗ്രാം ഭ​ക്ഷ്യ​ധാ​ന്യം സ്റ്റോ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ച് അ​രി കി​ലോ​ഗ്രാ​മി​ന് 8.90 രൂ​പാ നി​ര​ക്കി​ലും, 6.70 രൂ​പ നി​ര​ക്കി​ൽ ഗോ​ത​ന്പും കി​ലോ​ഗ്രാ​മി​ന് 15 രൂ​പ നി​ര​ക്കി​ൽ മൂ​ന്നു കി​ലോ​ഗ്രാം ഫോ​ർ​ട്ടി​ഫൈ​ഡ് ആ​ട്ട​യും ല​ഭി​ക്കും. വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ക​ൾ​ക്ക് അ​ര ലി​റ്റ​റും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ൾ​ക്ക് നാ​ലു ലി​റ്റ​ർ വീ​ത​വും ലി​റ്റ​റി​ന് 22 രൂ​പ നി​ര​ക്കി​ൽ മ​ണ്ണെ​ണ്ണ ല​ഭി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
റേ​ഷ​ൻ വി​ത​ര​ണം സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ത​ളി​പ്പ​റ​ന്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് - 0460 2203128, ത​ല​ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് -0490 2343714, ക​ണ്ണൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് - 0497 2700091, ഇ​രി​ട്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് - 0490 2494930, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് - 0497 2700552, ടോ​ൾ​ഫ്രീ ന​ന്പ​ർ - 1800-425-1550, 1967 എ​ന്നീ ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.