റേഷൻ കാർഡ് അപേക്ഷകൾ ഇനി ബുധനാഴ്ചകളിൽ മാത്രം

തളിപ്പറമ്പ്∙ റേഷൻ കാർഡ് പുതുക്കി എടുക്കുന്നതിന് ഇനിയും അപേക്ഷ സമർപ്പിക്കുവാൻ ബാക്കിയുള്ളവരിൽ നിന്ന് ഇനി മുതൽ ബുധനാഴ്ചകളിൽ മാത്രമേ അപേക്ഷകൾ‍ സ്വീകരിക്കുകയുള്ളൂവെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അപേക്ഷകർ താമസ–ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാറിന്റെ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മുൻഗണന കാർഡിന് അർഹതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകണം.

കാർഡ് വിഭജിച്ച് പുതിയ കാർഡ് ഉണ്ടാക്കൽ, സറണ്ടർ സർട്ടിഫിക്കറ്റ്, റി‍ഡക്‌ഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.