സമരത്തിൽ പങ്കെടുക്കില്ല: കണ്ണൂരിലെ പമ്പുകൾ തിങ്കളാഴ്ച തുറക്കും

കണ്ണൂർ∙ പെട്രോൾ പമ്പ് ഉടമകൾ തിങ്കളാഴ്ച നടത്തുന്ന പണിമുടക്കിൽ ജില്ലയിലെ പമ്പുകൾ പങ്കെടുക്കില്ല. പരീക്ഷാക്കാലം, അടുത്ത ദിവസം നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണു സമരത്തിൽനിന്നു വിട്ടു നിൽക്കുന്നതെന്നു ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. രാമചന്ദ്രൻ പറഞ്ഞു.
നാളെ ഉച്ചയ്ക്ക് ഒരുമണി വരെയാണു സംസ്ഥാനതലത്തിൽ പെട്രോൾ പമ്പുകൾ സമരം പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ എല്ലാ പമ്പുകളും പതിവു പോലെ തുറന്നു പ്രവർത്തിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. ഇന്ധനമില്ലാതെ വാഹനങ്ങൾ മുടങ്ങുന്നത് ഉൾപ്രദേശങ്ങളിലും മറ്റും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു കടുത്ത ദുരിതത്തിന് ഇടയാക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.