റോഡരികില്‍ മാലിന്യം നിക്ഷേപിച്ചവരെ കൈയോടെ പിടികൂടി; അധികൃതരെ വിവരമറിയിച്ച അധ്യാപികയെ ആദരിച്ചു
പേരാവൂര്‍: കൊട്ടിയൂര്‍ പാല്‍ച്ചുരം റോഡരികില്‍ വാഹനത്തില്‍ എത്തി മാലിന്യ നിക്ഷേപിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട അധ്യാപിക വാഹന നമ്പര്‍ സഹിതം അധികാരികള്‍ക്ക്‌ കൈമാറിയതിനെ തുടര്‍ന്ന്‌ മാലിന്യം നിക്ഷേപിച്ചവരെ കൈയോടെ പിടികൂടി. പഞ്ചായത്തിലാണ്‌ ആദ്യം അറിയിച്ചത്‌. പിന്നീട്‌ പഞ്ചായത്ത്‌ പോലീസില്‍ അറിയിക്കുകയും നിക്ഷേപിച്ചവരെ കൊണ്ട്‌ തന്നെ മാലിന്യം എടുപ്പിക്കുകയും ചെയ്‌തു.കഴിഞ്ഞ ദിവസമാണ്‌ സംഭവം.മാതൃകപരമായ പ്രവര്‍ത്തനത്തിന്‌ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ്‌ അധ്യാപിക സ്‌മിത തോമസിനെ ആദരിച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.