കെ.പി മോഹനന്‍ അനുസ്മരണം നടത്തി‍

പയ്യന്നൂര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ.പി മോഹനന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഓര്‍ഗനൈസേഷന്റെ (ഇഗ്മോ) ആഭിമുഖ്യത്തില്‍ ഒന്നാം വാര്‍ഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ചെയര്‍മാന്‍ കെ.പി രാജേന്ദ്ര കുമാറിന്റെ അദ്ധ്യക്ഷതയില്‍ വി.സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ.ജെ തോമസ്,കെ.എം ഗോവിന്ദന്‍ മാസ്റ്റര്‍,കെ.എം ശ്രീധരന്‍,ആര്‍.വേണു,എം.പി മധുസൂദനന്‍,കെ.കെ മന്‍സൂര്‍,കെ.പി ശ്രീധരന്‍,കെ.ടി ഹരീഷ്,പി.കെ.ആര്‍ പൊതുവാള്‍,ഇ.സി ഭാസ്കരന്‍,വി.വി അബ്ദുള്‍ ഗഫൂര്‍, പി.കുഞ്ഞിക്കണ്ണന്‍,ബാബുരാജ് കൊഴുമ്മല്‍,പയ്യന്നൂര്‍ വിനീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് നേതൃത്വം അനുസ്മരണ പരിപാടി സംഘടിപ്പിക്കാതെ  അവഗണിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.ഇതിനിടെയാണ് ഓര്‍ഗനൈസേഷന്‍ മുന്‍കൈയ്യെടുത്ത് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.‍

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.