പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക്‌ നാ​ളെ മുഖ്യമന്ത്രി ഉ​ദ്‌​ഘാ​ട​നം ചെയ്യും

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ്‌ ഹൈ​സ്‌​കൂ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.
സി.​കൃ​ഷ്‌​ണ​ന്‍ എം​എ​ല്‍​എ, എം​പി​മാ​രാ​യ പി.​ക​രു​ണാ​ക​ര​ന്‍, പി.​കെ.​ശ്രീ​മ​തി, എം.​കെ.​രാ​ഘ​വ​ന്‍, ടി.​വി.​രാ​ജേ​ഷ്‌ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്‌, ജി​ല്ലാ ക​ള​ക്ട​ര്‍ മിര്‍ മു​ഹ​മ്മ​ദ്‌ അ​ലി, സ​ബ്‌​ക​ള​ക്ട​ര്‍ എ​സ്‌.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി.​സ​ത്യ​പാ​ല​ന്‍, ക​ല്യാ​ശേ​രി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​വി.​പ്രീ​ത,ത​ളി​പ്പ​റ​മ്പ്‌ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​ല​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്‌​ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​ന്‍റ് മേ​രീ​സ്‌ സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​നി​ന്ന് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളം​ബ​ര​ജാ​ഥ​യും ന​ട​ത്തും.കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ താ​ലൂ​ക്കാ​യ ത​ളി​പ്പ​റ​മ്പും ക​ണ്ണൂ​രും വി​ഭ​ജി​ച്ചാ​ണ് പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ന് രൂ​പം​കൊ​ടു​ത്ത​ത്‌. ത​ളി​പ്പ​റ​മ്പ്‌ താ​ലൂ​ക്കി​ലെ 16 വി​ല്ലേ​ജു​ക​ളും ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ലെ ആ​റു വി​ല്ലേ​ജു​ക​ളും ചേ​ര്‍​ന്ന​താ​ണ് പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക്‌.
മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് താ​ലൂ​ക്ക്‌ ഓ​ഫീ​സ്‌ പ്ര​വ​ര്‍​ത്തി​ക്കു​ക. പൂ​ര്‍​ണ​മാ​യും കം​പ്യൂ​ട്ട​ര്‍​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന ഇ-​ഓ​ഫീ​സാ​യാ​ണ് താ​ലൂ​ക്ക്‌ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ന​ട​പ്പാ​ക്കു​ന്ന​ത്‌.
അ​തി​നാ​ല്‍ ഉ​ദ്‌​ഘാ​ട​ന​ത്തോ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്‌ സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​മെ​ങ്കി​ലും ഏ​പ്രി​ല്‍ പ​കു​തി​യോ​ടെ​യാ​ണ് പൂ​ര്‍​ണ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്‌.താ​ത്കാ​ലി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ര​ണ്ടു ത​ഹ​സി​ല്‍​ദാ​ര്‍​മാ​രെ​യും ര​ണ്ടു ക്ല​ര്‍​ക്കു​മാ​രെ​യും അ​റ്റ​ന്‍റ​ഡ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്‌. 16 ക്ല​ര്‍​ക്കു​മാ​രെ പി​എ​സ്‌​സി​വ​ഴി ഉ​ട​ന്‍ നി​യോ​ഗി​ക്കു​മെ​ന്നും ഡി​എം​ഒ ഇ.​മു​ഹ​മ്മ​ദ്‌ യൂ​സ​ഫ്‌ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍, ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍, കെ.​പി.​മ​ധു, കെ.​വി.​ബാ​ബു, നി​യു​ക്ത ത​ഹ​സി​ല്‍​ദാ​ര്‍ മ​ധു​സൂ​ദ​ന​ന്‍​പി​ള്ള, ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ഇ.​കെ.​രാ​ജ​ന്‍, കെ.​കെ.​ശ​ശി, സൂ​പ്ര​ണ്ട്‌ ബാ​ല​ഗോ​പാ​ല​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.