ഡ്രാഗൺ പാലിയേറ്റീവ് കെയർ യഥാർത്യമായി.

നിർധരായ  രോഗികളെ സഹായിക്കുക എന്ന ലക്ഷ്യം  വെച്ച് കൊണ്ട് ഡ്രാഗൺ വോയിസ് കെ കണ്ണപുരം രൂപീകരിച്ച DV പാലിയേറ്റീവ് കെയറിന്റെ  പ്രവർത്തങ്ങൾക്ക്  തുടക്കം കുറിച്ച് കൊണ്ട്  കണ്ണപുരത്ത്‌  നടക്കാൻ കഴിയാതെ വളരെ അവശത അനുഭവിക്കുന്ന ഒരു യുവതിക്ക് വീൽ ചെയർ നൽകി .
നാട്ടുകാരുടെയും ക്ലബ് മെമ്പർ മാരുടെയും സാനിധ്യത്തിൽ ഡ്രാഗൺ വോയിസ് ക്ലബ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡ്രാഗൺ വോയിസ് പ്രസിഡന്റ് അഫ്സൽ, കണ്ണപുരം ജമാഅത് കമ്മിറ്റി പ്രസിഡന്റ് പി കെ പി മുഹമ്മദ് അസ്ലമിന്  കൈമാറി തുടർന്നു എം മഹ്മൂദ് മാസ്റ്റർ , മുസ്തഫ , DV പാലിയേറ്റീവ് കെയർ കോഓർഡിനേറ്റർ കെ പി റിയാസ്,        എം കെ നാസിർ എന്നിവർ സംസാരിച്ചു .
വരും നാളുകളിൽ ഇതു പോലുള്ള പ്രവർത്തങ്ങൾ നടത്തുവാൻ ഡ്രാഗൺ വോയിസ് മുന്നിട്ട്‌ ഇറങ്ങുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.