തലശ്ശേരി മൈസൂരു റെയിൽപാത ഉപേക്ഷിച്ചതായുള്ള പ്രചാരണം വ്യാജമെന്ന് ആക്ഷൻ കമ്മിറ്റി


ഇരിട്ടി∙ തലശ്ശേരി മൈസൂരു റെയിൽ പാത ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ കുടകിലെ ചിലർക്ക് ഉറപ്പു കൊടുക്കുകയും ഇക്കാര്യം നാളെ പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന വാർത്ത മന്ത്രിയുടെ ഓഫിസ് നിഷേധിച്ചതായി തലശ്ശേരി മൈസൂരു റെയിൽവേ ആക്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഷൻ കൗൺസിൽ ജനറൽ കൺവീനർ കലവൂർ ജോൺസൺ അറിയിച്ചു.

റെയിൽപാത വരുന്നതിനെതിരായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു റിട്ട. വനം റേഞ്ചറുടെ നേതൃത്വത്തിൽ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും കണ്ടപ്പോൾ മന്ത്രി അവർക്കു ഉറപ്പുകൊടുക്കുകയും മര കച്ചവട ലോബിയാണ് റെയിൽവേ പാതയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞെന്നുമാണ് പ്രചാരണം. കുടകിലെ ചില നിക്ഷിപ്ത താൽപര്യക്കാർ ഈ റെയിൽവേ പാതയ്ക്ക് എതിരാണെന്നു കരുതി രാജ്യത്തിന്റെ രക്തധമനികൾ പോലെ ഉപകാരപ്പെടേണ്ട ഈ പാതകൾ ബുദ്ധിയുളള ഭരണാധികാരികൾ എതിർക്കില്ലെന്ന് ആക്‌‌‌‌ഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു.

റെയിൽവേയുടെയും വിവിധ സർക്കാർ ഏജൻസികളുടെയും സർവേ ഫലത്തിനു വിപരീതമായി വെറും 145.5 കിലോമീറ്റർ ദൂരം കൊണ്ട് പരിസ്ഥിതിക്കു യാതൊരു കോട്ടവും ഇല്ലാതെ കുറഞ്ഞ ചെലവിൽ നിർദിഷ്ട പാത ഉണ്ടാക്കാമെന്നു തെളിഞ്ഞിട്ടും തീരുമാനം വൈകുന്നതു കേരളത്തോടും വടക്കേ മലബാറിനോടുമുള്ള അവഗണനയാണ്.

മന്ത്രിയുടെ പേരിൽ വ്യാജ പ്രസ്താവന നടത്തിയവർക്കെതിരെ നിയമ നടപടി എടുക്കണമെന്നും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കൺവീനർമാരായ കെ.ടി.ജോസ്, ഇബ്രാഹിം കുട്ടി വള്ളിത്തോട്, പായം ബാബുരാജ്, ടി.വി.കൃഷ്ണൻ, എൻ.വി.രവീന്ദ്രൻ, പി.സി.ചാക്കോ, വിജയൻ ചാത്തോത്ത്, അബ്ദുൽ ഖാദർ, ആന്റോ മണിക്കൊമ്പേൽ, ടോമി സൈമൺ, ഷൈജൻ ജേക്കബ്, വിജയൻ നമ്പ്യാർ എന്നിവർ അറിയിച്ചു.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.