മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ പാ​രാ​മോ​ട്ടോ​റിം​ഗ് ഫെ​സ്റ്റ്

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ പാ​രാ​മോ​ട്ടോ​റിം​ഗ് ഫെ​സ്റ്റ് നാ​ലി​നാ​രം​ഭി​ക്കും. ഡി​ടി​പി​സി ക​ണ്ണൂ​ർ, കേ​ര​ള ടൂ​റി​സം, വി​ശ്വാ​സ് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 18 വ​രെ​യാ​ണ് പാ​രാ​മോ​ട്ടോ​റിം​ഗ് ഫെ​സ്റ്റ്. മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ലെ പാ​ര​മോ​ട്ടോ​റിം​ഗ് സാ​ധ്യ​ത​ക​ളും ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത​ക​ളും ല​ക്ഷ്യം വ​ച്ചാ​ണ് സാ​ഹ​സി​ക മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മീ​ർ മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.

ഇ​തോ​ടൊ​പ്പം പാ​ല​ക്ക​യം ത​ട്ടി​ൽ പാ​രാ​ഗ്ലൈ​ഡിം​ഗി​ൽ പ​രീ​ക്ഷ​ണ പ​റ​ക്ക​ലും ന​ട​ത്തും. പാ​രാ​മോ​ട്ടോ​റിം​ഗി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ നി​ന്നും ധ​ർ​മ​ടം തു​രു​ത്ത് വ​ഴി ക​റ​ങ്ങു​ന്ന​തി​ന് 4500 രൂ​പ​യാ​ണ് നി​ര​ക്ക്. ര​ണ്ട് ലൈ​സ​ൻ​സ്ഡ് പൈ​ല​റ്റ്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ പ​റ​ക്ക​ൽ ഉ​ണ്ടാ​കും. 200-300മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന​വ​ർ​ക്ക് ഒ​രു​ല​ക്ഷം രൂ​പ വ​രെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും.

എ​എ​സ്പി അ​ര​വി​ന്ദ് സു​കു​മാ​ർ ലോ​ഗോ പ്ര​കാ​ശ​നം​ചെ​യ്തു. www.kannurpf.com എ​ന്ന വെ​ബ്സൈ​റ്റി​ലും 8589820011, 8589820021 എ​ന്നീ ന​ന്പ​റി​ലും പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തീ​ഷ് ജോ​സ്, വി​ശ്വാ​സ് ഫൗ​ഷേ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ല​ളി​ത്കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.