ചികിത്സാ സഹായം വിതരണം ചെയ്തു:മയ്യിൽ: കുറ്റ്യാട്ടൂർ ആദി ശങ്കര സേവാ ട്രസ്റ്റിന്റെ നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം വിതരണം ചെയ്തു.
 ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിന്റെ വാർഷികാഘോഷ ചടങ്ങിൽ വെച്ച് ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ അദ്ധ്യക്ഷൻ ശ്രീ അജയകുമാർ മീനോത്ത് വിതരണം ചെയ്തു. ആദിശങ്കര സേവാട്രസ്റ്റ് സിക്രട്ടറി ടി വി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒൻപത് നിർദ്ധന രോഗികൾക്കായി
 അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി. ചടങ്ങിൽ നവജീവൻ.പി., കേണൽ ജയരാജ്, പ്രീതി രാമപുരം, പി രമേഷ്, ടി.വി.ശശിധരൻ എന്നിവർ സംബന്ധിച്ചു.കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.