പിണറായി വിജയനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവ് പരിശോധനകൾക്ക്; നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ
അപ്പോളോ  ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ നാളെ ഡിസ്ചാർജ് ചെയ്യും. വാർഷിക പതിവുപരിശോധനകൾക്കായാണ് പിണറായിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനകളുടെ ഭാഗമായാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എന്നാൽ ബ്ലഡ് കൗണ്ടിൽ വ്യതിയാനം കണ്ടതിനെത്തുടർന്ന് അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പതിവ് പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്നും നാളെ വീട്ടിൽ പോകാമെന്നും ആശുപത്രി ജോയിന്റ് ഡയറക്ടർ ആർ.കെ.വെങ്കിടാസലം അറിയിച്ചു. ഭാര്യയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.